വിഷുവിൻ്റെ വരവറിയിച്ച് കണികൊന്നപൂത്തു.
പാലക്കാട്: സമ്പൽസമൃതിയുടേയും ഐശ്വര്യത്തിൻ്റേയും പ്രതീകമായ കണികൊന്നപൂത്തു.
വിഷൂവിന് കണ്ണനെ കണി കാണാൻ ഒരുക്കുന്നതിൽ പ്രധാന താരമാണ് കൊന്നപ്പൂ വിഷു തലേന്ന് മാർക്കറ്റിൽ നിന്നും വാങ്ങുന്ന കൊന്നപ്പൂവിന് നല്ല വില കൊടുക്കേണ്ടി വരും.കൊന്നമരങ്ങൾ മാർച്ച് മാസത്തിൽ പൂത്താൽ വിഷു മാസമായ ഏപ്രിലിൽ പൂകിട്ടാൻ വിഷമമായതിനാൽ അമിത വില കൊടുക്കേണ്ടി വരൂ മെന്ന് പൂക്കച്ചവടക്കർ പറഞ്ഞു.വെള്ളരിക്ക, പഴം, ആപ്പിൾ ഒറ്റ രൂപ കോയിൻ, അരി, പുതുവസ്ത്രം, തുടങ്ങിയവയാണ് വിഷുക്കണിയായി വെക്കുന്നത്.