കാപ്സ് സോഷ്യൽ വർക്ക് സ്റ്റുഡന്റ് അവാർഡ് ശ്രുതിക്ക്*
———-———–————*——-
പാലക്കാട് : കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) പാലക്കാട് ചാപ്റ്റർ ഏർപ്പെടുത്തിയ സോഷ്യൽ വർക്ക് സ്റ്റുഡന്റ് അവാർഡ് 2021 ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥിനിയായ ശ്രുതിക്ക് ലഭിച്ചു.
സോഷ്യൽ വർക്ക് വിദ്യാർത്ഥി എന്ന നിലയിൽ കോവിഡ് കാലഘട്ടത്തിലെ മികച്ച പ്രവർത്തനം നടത്തിയത്തിനാണ് അവാർഡ് നൽകുന്നത്.
അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനത്തോടനുബന്ധിച്ച് മാർച്ച് 16ന് വൈകുന്നേരം 4 മണിക്ക് ജില്ലാ കളക്ടർ *മൃൺമയി ജോഷി ഐ.എ.എസ്* അവാർഡ് വിതരണം ചെയ്യും.