പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ചുവരെ വരെ നടക്കുന്ന 25 –-ാ-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി യോഗം ചേർന്നു. മീഡിയ പാസ് വിതരണം, ഗതാഗതം, ഭക്ഷണം, താമസം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. മേളയിൽ ഒരു ദിവസം 20 ചിത്രം പ്രദർശിപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആന്റിജെൻ പരിശോധനയ്ക്കുള്ള സൗകര്യം പ്രദർശനം നടക്കുന്ന തിയറ്ററുകൾക്ക് സമീപം ക്രമീകരിച്ചിട്ടുണ്ട്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്കാണ് സിനിമ പ്രദർശനം കാണാൻ അനുമതി ഉണ്ടാവുക. ടെസ്റ്റ് സൗജന്യം. പ്രിയദർശിനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുർഗ എന്നീ തിയറ്ററുകളിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രദർശനം. ഒരു കേന്ദ്രത്തിൽ 1500 ഡെലിഗേറ്റ്സിനാണ് അനുവാദം. ഒരു പാസ് കൊണ്ട് അഞ്ചു തിയറ്ററുകളിൽ ദിവസവും എല്ലാ പ്രദർശനവും കാണാം.