പാലക്കാട്: 2021- 23 പ്രവർത്തന കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡൻറായി റഷാദ് പുതുനഗരം തെരഞ്ഞെടുക്കപ്പെട്ടു.കെ.എം സാബിർ അഹ്സൻ, അജിൻഷ നൗഷാദ് എന്നിവർ ജനറൽ സെക്രട്ടറിമാരാണ്. രഞ്ജിൻ കൃഷ്ണ, നവാഫ് പത്തിരിപ്പാല, ഫിറോസ്.എഫ്.റഹ്മാൻ എന്നിവർ വൈസ് പ്രസിഡൻ്റുമാരായും ഷഫീഖ് അജ്മൽ,ഹിബ തൃത്താല, ദിവ്യ എ.കെ, ഫിദ ഷെറിൻ,റഫീഖ് പുതുപ്പള്ളി തെരുവ് എന്നിവർ സെക്രട്ടറിമാരായും ആബിദ് വല്ലപ്പുഴ, മുനീബ് പുലാപ്പറ്റ എന്നിവർ സെക്രട്ടറിയേറ്റംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ല ജനറൽ കൗൺസിൽ തെരഞ്ഞെടുത്ത ഭാരവാഹികളല്ലാത്ത ജില്ല കമ്മിറ്റിയംഗങ്ങൾ:
അമീറ മുസ്തഫ, ധന്യ മലമ്പുഴ, ഫാസിൽ ആലത്തൂർ, ഗായത്രി അട്ടപ്പാടി, ഹനാൻ എഴുവന്തല, ഹാരിസ് നെന്മാറ, മഹേഷ് മേപ്പറമ്പ്, നബീൽ ഇസ്ഹാഖ്, ഷംസിയ ഹമീദ്, ഫസ് ലുറഹ്മാൻ.പി, ത്വാഹ മുഹമ്മദ്, സബിൻ അമ്പലപ്പാറ.
പാലക്കാട് സിതാര മഹലിൽ നടന്ന ജില്ല ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം ജുമൈൽ പി.പി അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് പി.എസ് അബൂഫൈസൽ, അഡ്വ.ഹാഷിർ,നവാഫ് പത്തിരിപ്പാല, കെ.എം സാബിർ അഹ്സൻ എന്നിവർ സംസാരിച്ചു.
Photo: പ്രസിഡൻ്റ് റഷാദ് പുതുനഗരം.