പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം രാമചന്ദ്രന് കടന്നപ്പള്ളി ഇന്ന് നിര്‍വഹിക്കും
സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം തുറമുഖം മുഖം -പുരാവസ്തു – പുരാരേഖ -മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഇന്ന് (ഫെബ്രുവരി 11) വൈകിട്ട് അഞ്ചിന് നിര്‍വഹിക്കും. പാലക്കാട് കല്‍പ്പാത്തി ജില്ലാ പൈതൃക മ്യൂസിയം അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി- പട്ടികവര്‍ഗ – പിന്നാക്കക്ഷേമ -നിയമ -സാംസ്കാരിക- പാര്‍ലമെന്ററി കാര്യ മന്ത്രി എ കെ ബാലന് അധ്യക്ഷനാകും. ഷാഫി പറമ്പില്‍ എം.എല്‍.എ, വി.കെ ശ്രീകണ്ഠന് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും.
ഓരോ ജില്ലയുടെയും പൈതൃകങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനും അവ കാഴ്ചക്കാര്‍ക്ക് വേണ്ടി സജ്ജീകരിക്കുന്നതിനുമാണ് ജില്ലാ പൈതൃക മ്യൂസിയങ്ങള്‍ എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്. സമൂഹം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ നീക്കം ചെയ്യപ്പെടുന്ന ഇന്നലെകളിലെ സാംസ്കാരിക അനുഭവങ്ങളും അവയെക്കുറിച്ചുള്ള ഓര്‍മ്മകളുമാണ് മ്യൂസിയങ്ങളുടെ വിഷയം. ഓരോ ജില്ലയുടെയും ഏറ്റവും പ്രകടമായ പൈതൃകങ്ങളെ കേന്ദ്രമായി സ്വീകരിച്ച് ആ ജില്ലയുടെ കഥ പറയുന്ന രീതിയാണ് മ്യൂസിയം സജ്ജീകരണത്തില്‍ സ്വീകരിച്ചുവരുന്നത്. സംഗീതം, ഉത്സവാഘോഷങ്ങള്‍ തുടങ്ങിയവയുടെ സമ്പന്നമായ പാരമ്പര്യമാണ് പാലക്കാട് ജില്ലാ പൈതൃക മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക്, പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ കെ. വി വിശ്വനാഥന്, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍, മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ് അബു, കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്, പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ എസ് ജെയ്കുമാര്‍, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര് ചന്ദ്രന് പിള്ള, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന് എന്നിവര്‍ പങ്കെടുക്കും.