എം ബി രാജേഷിന്റെ ഭാര്യ ലിസ്റ്റിലുണ്ടായിരുന്നില്ലെന്ന് ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്ദ്ധരും; വി സിയ്ക്കും രജിസ്ട്രാർക്കും പരാതി നൽകി
പാലക്കാട്: സിപിഎം നേതാവ് എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ നിയമനം നൽകുന്നതിനുളള തീരുമാനം അട്ടിമറിയെന്നതിന് കൂടുതൽ തെളിവുകൾ. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കുളള ഇന്റർവ്യു ബോർഡിലെ ഡോ.ഉമർ തറമേലിന് പുറമേ കെ.എം ഭരതൻ, പി.പവിത്രൻ എന്നീ വിഷയ വിദഗ്ദ്ധരും ചേർന്ന് സർവകലാശാല വി.സിയ്ക്കും രജിസ്ട്രാർക്കും ഇത് സൂചിപ്പിക്കുന്ന കത്ത് നൽകി. അസി.പ്രൊഫസർമാരെ തിരഞ്ഞെടുക്കാനുളള ലിസ്റ്റിൽ നിനിത കണിച്ചേരിയുടെ പേരെ ഉണ്ടായിരുന്നില്ലെന്ന് ഇവർ കത്തിൽ സൂചിപ്പിക്കുന്നു.