പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി UDF ജില്ല ചെയർമാൻ കളത്തിൽ അബ്ദുള്ള ‘ ജില്ലയിൽ 11 ഇടങ്ങളിൽ സ്വീകരണം നൽകാനായി 12 സ്വാഗത സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കളത്തിൽ അബ്ദുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 7 ന് 12 മണിക്ക് കൂറ്റനാട് ആദ്യ സ്വീകരണം നൽകും. തുടർന്ന് 3 മണിക്ക് പട്ടാമ്പിയിലും 4 ന് ചെർപ്പുള്ള ശേരിയിലും , 5 ന് ശ്രീകൃഷ്ണപുരം 6 ന്ന് മണ്ണാർക്കാടും ആദ്യഘട്ടത്തിൽ സ്വീകരണം നൽകും ആദ്യ ദിനത്തെ സമാപനത്തിൽ ജില്ലയിലെ യുവ പ്രതിഭകളെയും പ്രഗത്ഭരെയും ആദരിക്കും’ രണ്ടാം ദിനത്തിൽ 10ന് കല്ലടിക്കോട്, 11 കോട്ടായി, 3 ന് ആലത്തൂർ, 4ന്ന് കൊല്ലങ്കോട്, 5 ന് അണിക്കോട് എന്നിവക്ക് ശേഷം 6 ന് കോട്ടമൈതാനത്ത് സമാപിക്കും’ സമാപനം KPCC പ്രസിഡണ്ട് മല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും കളത്തിലബ്ദുള്ള പറഞ്ഞു UDF കൺവീനർ P ബാലഗോപാലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു