പാലക്കാട് നഗരസഭ പരിധിയിലെ വലിയപാടം 8,9 വാർഡുകളിൽ കഴിഞ്ഞ ഏതാനും
മാസങ്ങളായി കുടിവെള്ള പ്രശ്നം രൂക്ഷമാണ്. മാട്ടുമന്ത വാട്ടർ ടാങ്കിന്റെ
ഒരു കിലോമീറ്റർ താഴെ മാത്രം ദൂരപരിധിയിൽ വരുന്ന ഈ വാർഡുകളിൽ കഴിഞ്ഞ
കാലങ്ങളിൽ യാതൊരു പരാധിക്കും ഇട നൽകാതെ തന്നെ സുഭിക്ഷമായി കുടിവെള്ളം
ലഭിച്ചിരുന്നതാണ്. എന്നാൽ ഈക്കഴിഞ്ഞ ഒരു വർഷത്തിനടുത്തായി ദിവസേന
കാലത്തും വൈകീട്ടും മാത്രം ഏതാനും മണിക്കൂർ വെള്ളം ലഭിക്കുന്ന
അവസ്ഥയിലേക്ക് മാറുകയും, ഈ അടുത്തക്കാലത്തായി ദിവസേന ഒരു മണിക്കൂർ പോലും
വെള്ളം ലഭിക്കാത്ത സ്ഥിതിയിലേക്ക് രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്.
ഞങ്ങൾ പ്രദേശവാസികൾ പലതവണ ബെന്ധപ്പെട്ട AE,AXE, Superintended Engineer
എന്നിവരെ നേരിട്ട് കണ്ടും മെമ്മറാണ്ടം നൽകിയും പലതവണ പരാതിപെട്ടിട്ടും
യാതൊരു നടപടികളും നാളിതു വരെ ഉണ്ടായിട്ടില്ല. അമ്രിത പദ്ധതിയുമായി
ബന്ധപ്പെട്ട ഉദ്ദോഗസ്ഥരും, വിതരണ വിഭാഗത്തിലെ ഉദ്ദ്യേഗസ്ഥരും പരസ്പരം
സാങ്കേതിക പ്രശനങ്ങൾ ഉന്നയിക്കുന്നതല്ലാതെ ഇതിനൊരു പരിഹാരവും നാളിതുവരെ
ഉണ്ടായിട്ടില്ല.
ആയതിനാൽ പ്രദേശവാസികളും, വാർഡ് വികസന സമിതിയും, വാർഡ് കൗൺസിലർ ശ്രീമതി.
സിന്ധുവിന്റെ നേത്യത്വത്തിൽ കൽമണ്ഡപം വാട്ടർ അതോറട്ടി എക്സീക്യൂട്ടീവ് എ
ജിനീയർ ഓഫീസ് ഉപരോധിച്ചു
ആർ. സുകേഷ് മേനോൻ
ചെയർമാൻ ( 8 th വാർഡ് വികസന സമിതി )
കുടിവെള്ള പ്രശ്നം വരും ദിവസങ്ങളിൽ മുടക്കമില്ലാതെ നല്കാം എന്ന്
സുപ്രണ്ട് എഞ്ചിനീയർ ഉറപ്പ് നല്കിയതിൻ്റെ അടിസ്ഥാനത്തിൽ ഉപരോധം
അവസാനിപ്പിച്ചു