പാലക്കാട് ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയേറ്റെടുത്ത പി.ബി. നൂഹിനു മണിക്കൂറുകൾക്കകം സ്ഥലംമാറ്റം. തിരഞ്ഞെടുപ്പു വിഭാഗത്തിൽ അഡീഷനൽ ചീഫ് ഇലക്ട്രൽ ഓഫിസർ ആൻഡ് അഡീഷനൽ സെക്രട്ടറി തസ്തികയിലേക്കാണു സ്ഥലംമാറ്റിയത്. ഇന്നലെ പാലക്കാട്ടെത്തിയ നൂഹ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക യോഗം നടത്തിയതിനു പിന്നാലെയായിരുന്നു പുതിയ നിയോഗം. ഉച്ചകഴിഞ്ഞ് അദ്ദേഹം പാലക്കാട്ടു നിന്നു മടങ്ങി.