കെ.വി. വിജയദാസ് എം.എൽ.എയുടെ നില ഗുരുതരം
പാലക്കാട് : തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസിൻെറ അവസ്ഥ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നീ ബാധിച്ചാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുന്നത്. രക്തസമ്മർദവും ധാതുലവണങ്ങൾ, ഓക്സിജൻ എന്നിവയുടെ ഏറ്റക്കുറച്ചിലും മൂലം ആരോഗ്യ നില കൂടുതൽ സങ്കീർണാവസ്ഥയിലാണ്. ഭാഗികമായി മാത്രമേ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുള്ളൂ. മെഡിക്കൽ ബോർഡും തിരുവനന്തപുരത്തെ ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റും എം.എൽ.എയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു