വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാന ബജറ്റ് കടുത്ത നിരാശയാണ് ജില്ലയിലെ കാർഷിക വിദ്യാഭ്യാസ വ്യവസായ മേഖലക്ക് നൽകിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ പ്രസ്താവിച്ചു . കേന്ദ്ര സർക്കാർ പദ്ധതിയായ വ്യവസായ ഇടനാഴി അല്ലാതെ ഒന്നും പുതിയതായി ജില്ലക്ക് ലഭിച്ചില്ല . കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെ പുതിയ പേരിൽ നേരത്തെയുള്ള ബജറ്റിൽ പറഞ്ഞ പദ്ധതികൾ പേര് മാറ്റി പുതിയതായി അവതരിപ്പിച്ചിരിക്കുകയാണ് . നേരത്തെ പ്രഖ്യാപിച്ച റൈസ് പാർക്ക് ഇപ്പൊ റൈസ് ടെക്നോളജി പാർക്ക് ആയി മാറി .തകർന്നു കിടക്കുന്ന കഞ്ചിക്കോട് വ്യവസായ മേഖലക്ക് പുതു ജീവൻ നൽകാനുള്ള പദ്ധതികളോ അട്ടപ്പാടി യിലെ നവജാത ശിശു മരണം തടയാനും ആ മേഖലയുടെയും ജില്ലയിലെ കാർഷിക മേഖലക്കുള്ള പദ്ധതികളോ ഇല്ലാത്ത ബജ്റ്റ് ജില്ലക്കു അവഗണന മാത്രമാണ് നൽകിയത്