കർഷക മരണങ്ങളെ പോലും വർഗീയവൽക്കരിക്കുന്ന നീചമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് AITUC സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയൻ കുനിശ്ശേരി
‘തൊഴിൽ സംസ്കാരത്തെ അടിമത്തത്വത്തിലേക്ക് നയിക്കുകയാണ് സംഘപരിവാരത്തിൻ്റെ ലക്ഷ്യമെന്നും വിജയൻ കുനിശ്ശേരി ‘ അതിജീവനത്തിനുള്ള പോരാട്ടങ്ങളെ കേന്ദ്ര സർകാർ അവഗണിക്കുകയാണ്. കാർഷിക സുരക്ഷ ഉറപ്പാക്കുന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിനെ കേന്ദ്രസർക്കാർ അവഗണിക്കുകയാണ് ചെയ്തത്. ഉത്പാദനം വില വിപണനമെന്ന അടിസ്ഥാന അവശ്യങ്ങളെ കോർപ്പറേറ്റുകൾക്ക് വേണ്ടി നിരാകരിച്ചു’ രാജ്യത്ത് സാമ്പത്തികാടിസ്ഥാന വിഭജനവും കലാപവും സൃഷ്ടിച്ച് നേട്ടം കൊയ്യലാണ് കേന്ദ്രസർക്കാറിൻ്റെ ലക്ഷ്യമെന്നും വിജയൻ കുനിശ്ശേരി പറഞ്ഞു. കർഷക സംഘം EN രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.’ കർഷകസംഘം സംസ്ഥാന സമിതി അംഗം പ്രീത, കർഷക സംഘടനപ്രതിനിധികളായ KS മണി, ജോസ് മാത്യു, മണികണ്ഠൻ, ഭാസ്കരൻ , കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു