പാലക്കാട് ∙ ദുരഭിമാന കൊലപാതകത്തിൽ റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിച്ചു. തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ(43), അമ്മാവൻ സുരേഷ്(45) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് അന്വേഷണ ഏജൻസിയായ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിശദമായി ചോദ്യം ചെയ്യുന്നതിനും, തെളിവെടുപ്പിനുമാണ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങിയത്.