മണ്ണാർക്കാട് : മൈലാമ്പാടം പൊതുവപ്പാടത്ത് നിന്ന് പുലിയെ പിടികൂടി.വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. മേഖലയിൽ പുലി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞദിവസം ഇവിടെ വനംവകുപ്പ് കൂടൊരുക്കിയത്.
പൊതുവപ്പാടം മേഖലയിൽ നിന്നും നിരവധി ആടുകളേയും വളർത്തുനായ്ക്കളേയും പശുവിനേയും പുലി കടിച്ചു കൊന്നിരുന്നു.നാട്ടുകാർ പുലിയെ നേരിട്ട് കണ്ടിരുന്നു.തുടർന്ന് പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി, ഇതേ തുടർന്ന് വനം വകുപ്പ് പുലിക്കുട് സ്ഥാപിക്കുകയായിരുന്നു.