ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം കേരളത്തിൽ ഗൃഹ സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. ജനങ്ങളുമായി പാർടി പ്രവർത്തകർ ആശയ വിനിമയം നടത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സംസ്ഥാനത്ത് നടത്തിയ വികസന പരിപാടികൾ ജനങ്ങളെ അറിയിക്കാൻ ഗൃഹസന്ദർശനം കൂടുതൽ ഉപകാരപ്പെടും. സാധാരണ മനുഷ്യന്റെ താല്പര്യം സംരക്ഷിച്ച് കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുമായി പങ്കുവക്കാനും ബന്ധം സ്ഥാപിക്കാനും ഗൃഹസന്ദര്‍ശനം സഹായിക്കും.