മണ്ണാർക്കാട്: കുമരംപുത്തൂർ നെച്ചുള്ളിയിൽ കിണറ്റിൽവീണ പശുക്കുട്ടിയെ രക്ഷിക്കാൻ ഇറങ്ങി തിരിച്ചുകയറാൻ കഴിയാതിരുന്നയാളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. തണ്ണീട്ടുകണ്ടത്തിൽ സെബാസ്റ്റ്യനെയാണ് (60) ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച അയൽവാസിയുടെ കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാനായി 45 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയതായിരുന്നു ഇദ്ദേഹം. തിരിച്ചുകയറാൻ കഴിയാതെ ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സെത്തി പശുക്കുട്ടിയെയും സെബാസ്റ്റ്യനെയും രക്ഷപ്പെടുത്തുകയായിരുന്നു.