മണ്ണാർക്കാട്: കുമരംപുത്തൂർ ചുങ്കത്തെ കെ.കെ.കോംപ്ലക്സിൽ വ്യാപാരസ്ഥാപനങ്ങളുടെ ഷട്ടർ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് രണ്ടുകടകളിൽനിന്നായി 18,000 രൂപ കവർന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുഖംമൂടിയണിഞ്ഞ മോഷ്ടാവാണ് കവർച്ചനടത്തിയത്. അഷറഫിന്റെ പി.കെ.സ്റ്റോറിലെ മേശവലിപ്പിലുണ്ടായിരുന്ന 15,000 രൂപ നഷ്ടപ്പെട്ടു. മോഷണം നടത്തുന്നതിന്റെ ദൃശ്യം ഇവിടത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ ബഷീറിന്റെ നിജി സ്റ്റോറിൽനിന്ന് 3,000 രൂപയാണ് നഷ്ടമായത്. നിജിസ്റ്റോറിനു സമീപം മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ഒരു മുണ്ടും കിടന്നിരുന്നു. ചുങ്കത്തെ ബിരിയാണിസ്റ്റോറിലും വട്ടന്പലത്തെ സുപ്പർമാർക്കറ്റിലുമെല്ലാം മോഷ്ടാവ് കയറി. ലിവ ടെക്സ്റ്റൈൽസിന്റെ പൂട്ടുപൊളിച്ചെങ്കിലും സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല