ചിറ്റൂർ : ചെക്ക് പോസ്റ്റ് വഴി ഇരു സംസ്ഥാനങ്ങളിലേക്ക് വാഹനസഞ്ചാരം നടന്നു വരുന്നതിനാൽ കേരളാ തമിഴ്നാട് ഹ്രസ്വദൂര കെഎസ്ആആർടിസി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ജില്ലയിൽ നിന്നും ജോലി ആവശ്യത്തിനായി നൂറുകണക്കിനാളുകൾ കോയന്പത്തൂർ ,പൊള്ളാച്ചി ഉൾപ്പെടെ സ്ഥലങ്ങളിൽ ദിവസേന പോയി വരാറുണ്ടായിരുന്നു. കൊറോണാ നിയന്ത്രണങ്ങൾ ആരംഭിച്ചതു മുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ നിർത്തലാക്കിയതിനാൽ ജോലിക്കു പോവാൻ കഴിയാത്ത സാഹചര്യമാണുണ്ടായത്.
എന്നാൽ ഒക്ടോബർ മുതൽ ഇരു സംസ്ഥാനങ്ങളിലേയും ബസുകൾ അതിർത്തി ചെക്ക് പോസ്റ്റുവരെ എത്തി തിരിച്ചു പോവുന്നുമുണ്ട്.