NEET പരീക്ഷയ്ക്ക് ഓള് ഇന്ത്യ തലത്തില്‍ 22-ാം റാങ്ക് നേടിയ എ.ലുലുവിനെ അനുമോദിച്ചു.
നെമ്മാറഃ-നീറ്റ് പരീക്ഷയ്ക്ക് കേരളത്തിൽ രണ്ടാം റാങ്കും ഓൾ ഇന്ത്യ തലത്തിൽ ഇരുപത്തിരണ്ടാം റാങ്കും കരസ്ഥമാക്കിയ എ.ലുലുവിനെ ഗാന്ധിദര്‍ശന്‍ യുവജന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ലുലുവിന്റെ വീട്ടിലെത്തി ഷാള്‍ അണിയിച്ച് മൊമന്റൊ നല്കി.യുവജന സമിതി ജില്ലാ പ്രസിഡന്റ് ഷാഹിദ് ആലത്തൂർ അധ്യക്ഷനായി.ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, യുവജന സമിതി ഭാരവാഹികളായ ഡിജു ദിവകാരൻ, അജ്മൽ ആലത്തൂർ, ഷാഫി അടിപ്പെരണ്ട, അജ്മൽ, എം.ഇര്‍ഷാദ് തുടങ്ങിയവർ സംസാരിച്ചു.നെന്മാറ അടിപ്പെരണ്ട കെ.എ.കെ മന്‍സിലില്‍ പരേതനായ അബ്ദുള്‍ ഖാദറിന്റെയും മെഹറുന്നീസയുടെയും മകളാണ് എ.ലുലു. നെന്മാറ ഗവ.എച്ച്.എസ്.എസ്സില്‍ നിന്നും SSLC ക്കും +2 നും ലുലു മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയിട്ടുണ്ട്.