നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ജഗൻ (16), സായൂജ് (16) എന്നിവരാണ് മരിച്ചത്.
തൃത്താല പടിഞ്ഞാറങ്ങാടിയിലായിരുന്നു സംഭവം. നീന്തൽ പഠിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു അപകടം ഉണ്ടാകുന്നത്. ഒരാൾ മുങ്ങിയപ്പോൾ മറ്റെയാൾ രക്ഷിക്കാൻ വേണ്ടി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.
തുടർന്ന് രണ്ട് പേരും പുഴയിൽ മുങ്ങുകയായിരുന്നു. നാട്ടുകാരെത്തി വിദ്യാർത്ഥികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.