സമാധാന ശ്രമങ്ങളുടെ ഭാഗമായി ഗാന്ധി പീസ് ഫൗണ്ടേഷൻ ദേശീയ വൈസ് പ്രസിഡണ്ടും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി.വി.രാജഗോപാൽ വെൽഫെയർ പാർട്ടി
ജില്ലാ ഓഫീസിലെത്തി
നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

വിവിധ പാർട്ടി, സംഘടനാ നേതൃത്വങ്ങളെ സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് വെൽഫെയർ പാർട്ടി ഓഫീസ് അദ്ദേഹം സന്ദർശിച്ചത്.
സമാധാന ശ്രമങ്ങൾക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം
എം.സുലൈമാൻ, മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ്, സെക്രട്ടറി കെ.സലാം എന്നിവർ ചേർന്ന് സ്വീകരിച്ചു.
സന്തോഷ് മലമ്പുഴ, അജിത്, റഹീം ഒലവക്കോട് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.