പാലക്കാട്
പ്രത്യേക രീതിയിൽ ചാരായം വാറ്റിയിരുന്ന വാളയാർ, കിഴക്കേ അട്ടപ്പള്ളം സ്വദേശി പനമ്പളം ദേശത്തു സുബ്രമണ്യൻ മകൻ സുബാഷിനെതിരെ (40)
പാലക്കാട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. പി. സുധീറും പാർട്ടിയും 25 ലിറ്റർ ചാരായവും വാറ്റു ഉപകാരണങ്ങളും പിടിച്ചെടുതത്ത് കേസ്സാക്കി , ഓണം വിപണി മുന്നിൽകണ്ടു വാണിജ്യ അടിസ്ഥാനത്തിൽ ആധുനിക രീതിയിൽ ഗന്ധം പുറത്തു വരാത്ത രിതിയിൽ ചാരായം വാറ്റുന്നതിനാൽ പരിസരവാസികൾക്ക് ആയതിനെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല പാലക്കാട് മേഖലയിൽ ഇന്ന് വരെ കണ്ട് വരാത്ത രീതിയിൽ ആണ് ചാരായം വാറ്റിയിരുന്നത് പാലക്കാട് ടൌൺ കഞ്ചിക്കോട് ഭാഗങ്ങളിൽ ആണ് ടിയാൻ ചാരായം എത്തിച്ചിരുന്നത് അവിടെ നിന്നും പാലക്കാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. പി. സുധീർ നു ലഭിച്ച രഹസ്യ വിവരത്തിന്റേ അടിസ്ഥാനത്തിൽ ആണ് റെയ്ഡ്. താതിരി പൂവ്, ഉണ്ട വെല്ലം,മച്ചിങ്ങ നവസാരം, അരിഷ്ട കൂട്ട് എന്നിവ ചേർത്ത് ആണ് വാഷ് നിർമിച്ചത് എന്ന് വിവരം ലഭിച്ചു. ടിയാന് എതിരെ മുൻപും പോലീസ് കേസ് എടുത്തിട്ടുള്ളതാണ് റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ മുഹമ്മദ് ഷെരീഫ്. പി. എം , സിവിൽ എക്സ്സൈസ് ഓഫീസർമാരായ അഭിലാഷ്. കെ, രജിത്ത്. എൻ. നൗഫൽ.എ ഹരിദാസ്. കെ വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ഭൂവാണേശ്വരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു .ഓണവിപണി ലക്ഷ്യമാക്കി വ്യാജവാറ്റു അമർച്ച ചെയ്യുന്നതിന് പാലക്കാട് അസി.എക്സൈസ് കമ്മിഷണുടെ നിർദ്ദേശപ്രകാരമാണ് റെയിഡ് നടത്തിയത് ,തുടർന്നും ശക്തമായ റെയിഡുകൾ സംഘടിപ്പിക്കുന്നതാണന്ന് അറിയിച്ചു.