പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഡിസംബർ 25 ന് : സ്വാഗതസംഘം രൂപീകരിച്ചു.
പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഡിസംബർ 25 ശനിയാഴ്ച
പുതുപ്പള്ളിത്തെരുവ് സേവന കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
കഴിഞ്ഞ ഒരു വർഷക്കാലം വാർഡിൽ നടന്ന വികസന – ജനക്ഷേമ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണം,
സേവന പദ്ധതി പ്രഖ്യാപനം, മുതിർന്നവരെ ആദരിക്കൽ, പ്രതിഭകൾക്ക് അനുമോദനം തുടങ്ങിയ പരിപാടികൾ നടക്കും.
വാർഡ് കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ വാർഡ് സമിതി ഭാരവാഹികളായ പി.ലുഖ്മാൻ, എം.കാജാ ഹുസൈൻ, പി.അഫ്സൽ, റഫീഖ് ഹുദാ തുടങ്ങിയവർ സംസാരിച്ചു.