പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ
പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ
പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ദുബായ് ചന്തിലെ പത്തോളം കുടുംബങ്ങൾ താമസിക്കുന്ന വീടുകളിൽ നിന്നും ഡ്രൈനേജ് വെള്ളം ഒഴിഞ്ഞു പോവാൻ ഉള്ള ഡ്രൈനേജ് സൗകര്യം ഇല്ലാത്തത് കൊണ്ട് മറ്റു വീടുകളിൽ വെള്ളം പോവുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. ഇതുകാരണം ആ പരിസരത്തെ വീട്ടുകാർ എല്ലാവരും ബുദ്ധിമുട്ടിലാണ്. വാർഡ് മെമ്പറോട് സൂചിപ്പിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
ഈ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം ചെയ്യണമെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഇൽയാസ് കാവൽപാട് ആവശ്യപ്പെട്ടു.
മൂന്നാം വാർഡിൽ തന്നെ കഴിഞ്ഞ 2018ൽ പ്രളയത്തിൽ വീണുപോയ മധുരവീരൻ കോളനിക്കും കുന്നുംപുറം പള്ളിചന്തിനും ഇടയിൽ ഉള്ള ചുമർ ഇതുവരെ പുനർനിർമിച്ചിട്ടില്ലാത്തത് എത്രയും പെട്ടന്ന് പുനർനിർമിക്കണമെന്നും ഇൽയാസ് ആവശ്യപ്പെട്ടു.
ഇൽയാസിനൊപ്പം എസ്.ഡി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ
മുനിസിപ്പൽ ട്രഷറർ അബ്ബാസ്.ർ, ബ്രാഞ്ച് പ്രസിഡന്റ് സിക്കന്തർ , മെമ്പർമാർ അഷ്ഫാഖ് , അസറുദ്ധീൻ എന്നിവരും സ്ഥലം സന്ദർശിച്ചു.










