പാലക്കാട്ട് 23,35,345 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. 23,35,345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 11,20,163 പുരുഷന്മാരും 12,15,168 പേര് സ്ത്രീകളും 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
ജില്ല പഞ്ചായത്തിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 88 ഗ്രാമപഞ്ചായത്തുകളിലേക്കും ഏഴു മുനിസിപ്പിലാറ്റികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ജില്ല പഞ്ചായത്തിലെ 30 ഡിവിഷനുകളിലേക്ക് 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്ക് 636 സ്ഥാനാർഥികളും 88 ഗ്രാമപഞ്ചായത്തുകളിലെ 1490 വാര്‍ഡുകളിലേക്ക് 5016 സ്ഥാനാർഥികളും മത്സരിക്കുന്നു. ഏഴു മുനിസിപ്പാലിറ്റികളിലെ 234 വാര്‍ഡുകളിലേക്ക് 809 സ്ഥാനാർഥികള്‍ മത്സരിക്കുന്നുണ്ട്.
3000 പോളിങ് സ്റ്റേഷനുകള്‍
3000 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ 2707 പോളിങ് സ്റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 293 പോളിങ് സ്റ്റേഷനുകള്‍ മുനിസിപ്പാലിറ്റികളിലുമാണ്.
18,000 ജീവനക്കാര്‍
ജില്ലയില്‍ റിസര്‍വ് ജീവനക്കാരുള്‍പ്പെടെ 18,000 ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. 3000 പ്രിസൈഡിങ് ഓഫി