6 മ
സ്വാമി വിവേകാനന്ദൻ വിശ്വമാനവികതയുടെ പ്രതീകവും ഇന്ത്യയിൽ സാമൂഹ്യനീതിയുടെ പ്രചോദനവുമായിരുന്നു വെന്ന് എൻ. എ. പി. എം. കൺവീനർ വിളയോടി വേണുഗോപാൽ അഭിപ്രായപെട്ടു. സ്വാമി വിവേകാനന്ദൻറെ 120-ാംമത് സമാധി ദിനത്തോടനുബന്ധിച്ച് എൻഎപിഎം പാലക്കാട് സംഘടിപ്പിച്ച “രാഷ്ട്രീയ പാർട്ടി ഏതായാലും മനുഷ്യൻ നന്നായാൽ മതി ” എന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവേകാനന്ദ സ്വാമിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി യോഗം ആരംഭിച്ചു. കെ. ആർ ബിർള അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആർ. സുരേന്ദ്രൻ, സന്തോഷ് മലമ്പുഴ, വേലായുധൻ കൊട്ടേക്കാട്, എൻ. രാജേന്ദ്രൻ, പിരായി സെയ്ത് മുഹമദ്, വി. പത്മമോഹൻ, എൻ. ചന്ദ്രൻ, കാദർ കണ്ണാടി, വി. ചന്ദ്രൻ, കെ. വി. അശോകൻ എന്നിവർ സംസാരിച്ചു.