കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ്
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് രണ്ട് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്.
ചളവറ വില്ലേജ് ഓഫീസില്‍ 2012 ല്‍ വില്ലേജ് അസിസ്റ്റന്റായിരുന്ന വി ജെ വില്‍സനെയാണ് കോടതി ശിക്ഷിച്ചത്.
3,000 രൂപ കൈക്കൂലി വാങ്ങിയതിനും വില്ലേജ് രേഖകളില്‍ കൃത്രിമം കാണിച്ചതിനുമാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നത്.