വിക്ടോറിയ കോളേജിന് ചരിത്രത്തിലാദ്യമായി റാങ്കിങ്ങിൽ മുന്നേറ്റം. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രയിംവർക്കിന്റെ (എൻഐആർഎഫ്) ഏറ്റവും പുതിയ റാങ്കിങ്ങിൽ 99–-ാം സ്ഥാനമാണ് കോളേജ് നേടിയത്. ഇത് ആദ്യമായാണ് വിക്ടോറിയ കോളേജ് ആദ്യ നൂറിൽ ഇടംപിടിക്കുന്നത്.
ഇതിൽ സർക്കാർ കോളേജുകൾ ആറെണ്ണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 25–-ാം സ്ഥാനത്തും തിരുവനന്തപുരം ഗവ. വുമൺസ് കോളേജ് 46–-ാം സ്ഥാനത്തും കാസർകോട് ഗവ. കോളേജ് 82–-ാം സ്ഥാനത്തും എറണാകുളം മഹാരാജാസ് 92–-ാം സ്ഥാനത്തും തലശേരി ബ്രണ്ണൻ കോളേജ് 97–-ാം സ്ഥാനത്തുമുണ്ട്. സർക്കാർ കോളേജുകളിൽ വിക്ടോറിയ കേരളത്തിലെ ആറാം സ്ഥാനത്താണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് എൻഐആർഎഫ് റാങ്കിങ് നിശ്ചയിക്കുന്നത്.
നാലു വർഷംമുമ്പാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളേജുകൾക്ക് റാങ്കിങ് നിശ്ചയിച്ചുതുടങ്ങിയത്.
എൻഐആർഎഫ് റാങ്കിങിന് പുറമെ കോളേജുകൾക്കുള്ള എൻഎഎസി (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ –- നാക്) പരിശോധനയിലും വിക്ടോറിയ കോളേജ് മുന്നിലാണ്. എൻഎഎസിയുടെ മൂന്നാംഘട്ട പരിശോധന പൂർത്തിയാകുമ്പോൾ കോളേജിന് എ ഗ്രേഡുണ്ട്. നാലു ഘട്ടമായാണ് പരിശോധന.