പട്ടാമ്പി: കെ.പി.സി.സി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പയ്യന്നൂരിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് സംസ്ഥാന പ്രസിഡണ്ട് വി.സി കബീർ മാസ്റ്റർക്ക് പതാക കൈമാറി കൊണ്ട് പ്രയാണമാരംഭിച്ച ഗാന്ധിസ്മൃതിയാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ഉജ്ജ്വല വരവേല്പ്.
കേരളത്തിലെ അഞ്ച് പ്രാവശ്യങ്ങളിലായി നാൽപത്തിയഞ്ച് ദിവസങ്ങളിൽ നൂറ്റിനാൽപ്പത്തിയേഴ് സ്ഥലങ്ങളിൽ ഗാന്ധിജി സന്ദർശനം നടത്തിയതിന്റെ സ്മരണാര്‍ത്ഥം അതേ സ്ഥലങ്ങളിലൂടെയാണ് ഗാന്ധിസ്മൃതിയാത്ര നടത്തുന്നത്. ജില്ലാതല സ്വീകരണ യോഗം പട്ടാമ്പിയിൽ വി.കെ.ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വെെസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.കെ ഉണ്ണികൃഷ്ണന് , കമ്മുകുട്ടി എടത്തോള്‍, പി.വി മുഹമ്മദാലി, കെ.ആർ നാരായണസ്വാമി,എ. പി രാമ രാംദാസ് , ഇ.ടി.ഉമ്മര്‍, ജാഥാ അംഗങ്ങളായ ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, അച്ച്യുതന്‍ നായര്‍, ബി.ജെ.അരുര്, ഇ.പി.രവീന്ദ്രന്, എം.ഇര്‍ഷാദ്, ഡി.അരുണ്‍, ജില്ലാ പ്രസിഡന്റ് പി.എസ്.മുരളീധരന്, ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാജന്, എം.ബാലകൃഷ്ണന്, ഹരിദാസ് കല്ലടിക്കോട്, പുരുഷോത്തമന് പിരായിരി, സണ്ണി എടൂര്‍പ്ലാക്കീഴില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫോട്ടൊ: ഗാന്ധി സ്മൃതിയാത്രയ്ക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണ യോഗം വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.