വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍- മുന്‍ മന്ത്രി വി.സി. കബീര്‍
പാലക്കാട്: ഇരുപത്തിയഞ്ചുലക്ഷം രൂപ കൈകൂലിയുമായി വന്നവരോട് വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍ എന്നും എന്നെ വിലക്കു വാങ്ങാന്‍ കഴിയില്ലെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറക്കിവിട്ട വ്യക്തിയാണ് ഞാന്‍ എന്ന് മുന്‍മന്ത്രി വി. സി. കബീര്‍ പറഞ്ഞു.
അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വിശ്വാസ് സംഘടനയും പാലക്കാട് പ്രസ് ക്ലബും സംയുക്തമായി വികസനവും അഴിമതിയും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു വി. സി. കബീര്‍. രാഷ്ട്രീയക്കാരില്‍ അമ്പതു ശതമാനം പേരും ഇപ്പോള്‍ വഴിതെറ്റിപോകുന്നവരാണെന്നും പൊതു ജീവിതത്തിലേക്ക് വരുന്നവര്‍ അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസ് സെക്രട്ടറി അഡ്വ. പി . പ്രേംനാഥ് വിഷയാവതരണം നടത്തി. പ്രസ്സ് ക്ലബ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് നഹ അധ്യക്ഷനായി. എം പി സുകുമാരന്‍ , എന്‍ എന്‍ കൃഷ്ണദാസ്, അഡ്വ. നാരായണന്‍ നമ്പൂതിരി, ഡോ. തോമസ് ജോര്‍ജ്ജ്, പ്രസ് ക്ലബ് സെക്രട്ടറി ഷിജില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ചയും ഉണ്ടായി.