ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലർ പ്രശോഭ് വത്സനെതിരെ പൊലീസ് കേസെടുത്തു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്നാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
പീഡനം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ പ്രശോഭ് ഒളിവില്‍ പോയിരിക്കുകയാണ്.









