വാക്സിൻ ധൗർലബ്യം പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ ക്രമക്കേട്
പരിഹരിക്കുക വാക്സിൻ വിതരണം വാർഡ്തലത്തിൽ നടപ്പിലാക്കുക, എന്നീ
ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കളക്റേറ്റിന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം ബിജെപി ജില്ലാ
പ്രസിഡന്റും മുനിസിപ്പൽ വൈസ് ചെയർമാനുമായ അഡ്വ :ഇ. കൃഷ്ണദാസ് ഉത്ഘാടനം
ചെയ്തു.ബിജെപി മണ്ഡലം ജന :സെക്രട്ടറി K. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.നഗരസഭ
ചെയ്യർപേഴ്സൻ പ്രിയ അജയൻ, ബിജെപി മണ്ഡലം ഭാരവാഹികളായ K. സുരേഷ്ബാബു, PS.
മീനാക്ഷി, രാജി കണ്ണൻ K, ആനച്ചിറ കണ്ണൻ,L. ലിനീഷ്,അനീഷ് മുരുകൻ, K.
പ്രസാദ്, K. ഗോപി, K.ബാബു,K.ജയ ലക്ഷ്മി, C.അരുൺ, V. സതീഷ്, P. വിനോദ്
എന്നിവർ സംസാരിച്ചു…