ടി. നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്
ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന
സംഘടനയുടെ അമരക്കാരനായി വ്യാപാര സമൂഹത്തിന് വേണ്ടി പോരാടിയ ടി.
നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ (യു എം സി )
പാലക്കാട് ജില്ലാ കമ്മറ്റി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി.
യു എം സി ജില്ലാ പ്രസിഡന്റ് പി എസ് സിംപ്സൺ അധ്യക്ഷത വഹിച്ച യോഗത്തിൽ
സംസ്ഥാന ഭാരവാഹികളായ പി എം എം ഹബീബ്, ടി കെ ഹെൻറി , ജില്ലാ ട്രഷറർ കെ
ഗോകുൽ ദാസ് , ജില്ലാ നേതാക്കളായ കെ ആർ ചന്ദ്രൻ , ഷൗക്കത്ത് , ശബരി
തുടങ്ങിയവർ സംസാരിച്ചു.