കല്ലടിക്കോട്: തെരുവുവിളക്കുകൾ സ്ഥാപിക്കുക, അഴിമതി അവസാനിപ്പിക്കുക, കുടിവെള്ള വിതരണം സുഗമമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യജനാധിപത്യ മുന്നണി കരിമ്പ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മാർച്ചും ധർണയും നടത്തി. ധർണ്ണ മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ചെറുട്ടി ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ്.ചെയർമാൻ കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് കോങ്ങാട് നിയോജക മണ്ഡലം ചെയർമാൻ യൂസഫ് പാലക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സി.എൻ.ശിവദാസൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.കെ.മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഹാരിസ്,: യു.ഡി.എഫ്. കൺവീനർ മുഹമ്മദ് മുസ്തഫ, രാജി പഴയ കളം, ഹരിദാസൻ മങ്ങാറം കോട്,വി.സി.ഉസ്മാൻ. എന്നിവർ പ്രസംഗിച്ചു.
ചിത്രം:യു.ഡി.എഫ് കരിമ്പ പഞ്ചായത്ത്
ധർണ്ണ മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ചെറുട്ടി ഉദ്ഘാടനം ചെയുന്നു