നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട സർക്കാർ ഹർജി തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ പ്രതിയായ വിദ്യാഭ്യമന്ത്രി വി. ശിവൻകുട്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യൂഡിഎഫ് മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 4-8-2021ന് (ബുധനാഴ്ച്ച) കാലത്ത് 10 മണിക്ക് കല്ലേപ്പുള്ളി ജഗ്ഷനിൽ പ്രതിക്ഷേധ ധർണ്ണ നടത്താൻ തീരുമാനിച്ചിരിക്കുന്നു. കെ പി സി സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉത്ഘാടനം ചെയ്യുന്ന ധർണ്ണയിൽ നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി എസ് കെ. അനന്തകൃഷ്ണൻ മുസ്ലിലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംഎം.ഹമീദ് സാഹിബ്, ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം. ചന്ദ്രൻ കേരള കോൺഗ്രസ്(ജോസഫ്) ജില്ലാ വൈസ് പ്രസിഡന്റ് എം വി. രാമചന്ദ്രൻ നായർ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി.ഉലഹനാൻ ഫോർവെർഡ്ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗം വി. രമേഷ് തുടങ്ങി നേതാക്കൾ പങ്കെടുത്തു സംസാരിക്കുന്നതാണ്. ധ. ( കോവിഡ് മാനദണ്ഡംപാലിച്ചായിരിക്കും ധർണ്ണ) എന്ന്, കെ.കോയകുട്ടി (ചെയർമാൻ ) കെ.ശിവരാജേഷ് (കൺവീനർ)










