കുലുക്കല്ലൂരില്‍ ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. നെല്ലായ സ്വദേശികളായ പുത്തൻവീട്ടില്‍ ഉഷ (54) മകള്‍ പാർത്ഥന (29) എന്നിവർക്കാണ് പരിക്കേറ്റത്.
ട്രെയിൻ കയറുന്നതിനായി പ്ലാറ്റ്ഫോമിലേക്ക് ട്രാക്കിലൂടെ നടന്ന് വരുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.









