പാലക്കാട് ജില്ലയില്‍ ഇന്ന് 858 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2539 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 10) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 815 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 22 പേർ, ആരോഗ്യപ്രവർത്തകരായ 20 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.2539 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3818 പരിശോധന നടത്തിയതിനാലാണ് 858 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9796 ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്