ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു
മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് ഇന്നലെ രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു. ബാബുവിന്റെ ആരോഗ്യ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി ആശുപത്രി അധികൃതരുമായും സംസാരിച്ചു. തുടർന്ന് ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യുവാവ് ജലാംശമില്ലാതെ മണിക്കൂറുകൾ കഴിഞ്ഞതിനാൽ കിഡ്നിയുടെ പ്രവർത്തനം ഡോക്ടർമാർ നിരീക്ഷിക്കുകയാണെന്നും നാളെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ബാബുവിനെ ആശുപത്രിയിൽ നിന്ന് വിടുന്ന കാര്യം ആലോചിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്