മുതലാളിത്വത്തിൻ്റെ ലാഭകൊതി തൊഴിലാളികളെ നശിപ്പി ആകയാണ്.
—പന്ന്യൻ രവീന്ദ്രൻ –
മലമ്പുഴ: ലോകത്തുള്ള മുതലാളിത്ത്വത്തിൻ്റെ ലാഭകൊതി തൊഴിലാളികളെ നശിപ്പിക്കുകയാണെന്നും നാൽപതു വയസ്സു കഴിഞ്ഞ തൊഴിലാളികളെ വാഹനം കണ്ടം ചെയ്യുന്നതിനു തുല്യമാണ് വി.ആർ.എസ്.എടുപ്പിക്കുന്നതെന്നും സി.പി.ഐ.ദേശീയ നിർവ്വാഹക സമിതിയംഗം പന്ന്യൻ രവീന്ദ്രൻ.
കേരള എഞ്ചിനിയറിങ്ങ് സ്റ്റാഫ് അസോസിയേഷൻ അറുപത്തിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ ജീവനക്കാർ ജനസേവകരാണ്. ഏതു പാർട്ടിക്കാരായാലും ഏതു പാർട്ടി ഭരിച്ചാലും സർക്കാർ ജീവനക്കാർ തുല്യരാണ്. അവരുടെ സേവനത്തിൻ്റെ കടമ അവർ മറക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ ഓർപ്പിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതികൊണ്ട് തൊഴിലാളികളുടെ പെൻഷൻ പകുതി തട്ടിയെടുക്കുകയാണ് ചെയ്യൂന്ന തെന്നും ചൂണ്ടിക്കാട്ടി.മലമ്പുഴ സജി .പി.തോമസ് നഗറിൽ (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) നടത്തിയ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.പി.സുരേഷ് രാജ് അദ്ധ്യക്ഷനായി.കെ.ഇ.എസ്.എ.സംസ്ഥാന പ്രസിഡൻ്റ് പി.സുരേഷ് ബാബു പതാക ഉയർത്തി. സെക്രട്ടറിയേറ്റംഗം പി.ഷിജു അനുശോചന പ്രമേയം അവതരിപ്പി ച്ചു.സി.പി.ഐ. ജില്ല സെക്രട്ടറി ടി.സിദ്ധാർത്ഥൻ;എ.ഐ.ടി.യു.സി.സംസ്ഥാന സെക്രട്ടറി കെ.സി.ജയപാലൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ്: ഭാരവാഹികളായ പി.എ.രാജീവ്, പി. കുഞ്ഞി മാമു; ജനറൽ കൺവീനർ സി.രാജേഷ് എന്നിവർ പ്രസംഗിച്ചു. സുമ്മളനംനാളെ സമാപിക്കും.