സിവിൽ സർവ്വീസ് മേഖലയിൽ കാര്യക്ഷമമായ ജനകീയവൽക്കരണമാണ് ജോയൻ്റ് കൗൺസിൽ ലക്ഷ്യമിടുന്നതെന്ന് ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം K മുകുന്ദൻ, വികേന്ദ്രീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജോയൻ്റ് കൗൺസിൽ മുന്നോട്ട് വെച നിർദ്ദേശങ്ങൾ സർക്കാർ നടപ്പിലാക്കണമെന്നും K മുകുന്ദൻ ആവശ്യപ്പെട്ടു. കേരള റവന്യു ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു K മുകുന്ദൻ ‘ സിവിൽ സർവ്വീസ് മേഖല കലോചിതമായി ഇനിയും പരിഷ്ക്കരിക്കേണ്ടതുണ്ട്. ജീവനക്കാരുടെ പുനർവിന്യാസമില്ലായ്മയും ഒഴിവുകളും സിവിൽ സർവ്വീസ് മേഖലയെ ബാധിക്കുന്നുണ്ട് ‘ ഉദ്യോഗസ്ഥ സംരക്ഷണം സമ്പന്ധിച്ച് നൽകിയ ഉറുപ്പുകൾ സർക്കാർ നടപ്പിലാക്കി ആശങ്കയകറ്റണം’ വളരെ ചെറിയ പക്ഷം വരുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് സിവിൽ സർവ്വീസ് മേഖലക്ക് നാണക്കേടുണ്ടാക്കുന്നത് ‘ ഈ അവസ്ഥക്കെതിരെയുള്ള പോരാട്ടമാണ് ജോയൻ്റ് കൗൺസിൽ നടത്തി കൊണ്ടിരിക്കുന്നതെന്നും മുകുന്ദൻ പറഞ്ഞു ‘ KRDSA താലൂക്ക് പ്രസിഡണ്ട് സുനിൽ V അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ V ചന്ദ്രബാബു, MS അനിൽകുമാർ, താലൂക്ക് സെക്രട്ടറി മണികണ്ഠൻ V, ധന്യ MP, സ്വപ്നS, സജിത ഭാനുA, C സാബു, മനോജ് കുമാർ R, റഹ്മത്തുള്ള PM ‘ , Tബാബു ദാസ് എന്നിവർ സംസാരിച്ചു