പാലക്കാട്‌ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിലേക്ക് കുതിക്കുമ്പോൾ അതീവ ജാഗ്രതയിലേക്ക് . ജില്ലയിലെ ഏഴ് നഗരസഭകളും 69 പഞ്ചായത്തുകളും കണ്ടെയ്‌ൻമെന്റ് സോണിലാണ്. ഏപ്രിലിൽ കോവിഡ് ബാധിതർ വർധിച്ചപ്പോൾ മുതൽ പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്. ഏപ്രിൽ 18ന് രണ്ടായിരം കടന്ന് 22ന് പോസിറ്റിവിറ്റി 18.3 ശതമാനത്തിലെത്തി. 25ന് 25 ശതമാനം കടന്ന് മെയ് നാലിന് 30ൽ എത്തി.മാർച്ച്, ഫെബ്രുവരി മാസങ്ങളിൽ ദിവസം രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലായിരുന്നൂ പരിശോധന. ഏപ്രിലിൽ മിക്ക ദിവസങ്ങളിലും 7000ന് മുകളിലായി. മേയിൽ ദിവസ പരിശോധന പതിനായിരത്തിലേക്ക് എത്തിയതോടെ രോഗികളുടെ എണ്ണവും ഉയർന്നു. . പരിശോധനയുടെ എണ്ണം 10,524. ഒമ്പതിന് പോസിറ്റിവിറ്റി 29.29 ആയിരുന്നു. പത്തിന് വീണ്ടും കുതിച്ച് 30.54ൽ എത്തി. 11ന് രോഗബാധിതർ 2959 ആയപ്പോൾ പോസിറ്റിവിറ്റി നിരക്ക് 29.4 ശതമാനമാണ്










