നിൽപു സമരം നടത്തി
പാലക്കാട്:
വൻകിട സ്വകാര്യ കമ്പനിയുടെ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ എൺപത് ദിവസമായി
ടാറ്റ കണ്ണൻദേവൻ വിതരണക്കാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എ.കെ .ഡി.എ ഈസ്റ്റ് മേഖല പാലക്കാട് ചന്ദ്രനഗർ ജംഗഷനിൽ പ്രതിഷേധ നിൽപ്പു സമരത്തിന് മേഖല പ്രസിഡണ്ട്
സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു പൊതുപ്രവർത്തകൻ ഹരിദാസ് മച്ചിങ്ങൽ ഉദ്ഘാടനംചെയ്തു .
കോവിഡ് കാലത്ത് വ്യാപര മേഖല തകർന്നു തരിപ്പണമായി കിടക്കുന്ന സമയത്ത് കേരളത്തിലെ കമ്പനിയുടെ അധികാരികൾ മൊത്ത വിതരണ ഏജൻസികളുടെ വില്പന മാർജിൻ വെട്ടികുറക്കുകയും വിപണിയിൽ വിറ്റുപോകാത്ത ഉത്പന്നങ്ങൾ ഏജൻസികളെ അടിച്ചേൽപ്പിക്കുക മാത്രമല്ല അതിനെ ചോദ്യം ചെയ്യുന്നവർക്ക് ഉത്പന്നങ്ങൾ നല്കാതിരിക്കുക തുടങ്ങിയ വ്യാപാര ദ്രോഹ നടപടികൾ കമ്പനി അധികൃതർ അവസാനിപ്പിക്കണമെന്നും എ.കെ. ഡി എ ആവശ്യപ്പെട്ടു മേഖല സെക്രട്ടറി റാഫി , കെ.സന്തോഷ് കുമാർ, സഞ്ചീവൻ, എന്നിവർ പ്രസംഗിച്ചു