അർധരാത്രിക്ക്തുപ്പനാട് പാലത്തിൽഅപകടത്തിൽപ്പെട്ടഗ്യാസ് ടാങ്കർ സുരക്ഷിതമായി മാറ്റി
കല്ലടിക്കോട്:തുപ്പനാട് പുഴയുടെ പാലത്തിൽ അർധരാത്രിഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ട വാർത്ത പ്രദേശത്തെ ഭീതിയിലാഴ്ത്തിയെങ്കിലുംടാങ്കർലോറി സുരക്ഷിതമായി മാറ്റി.പാചകവാതകം നിറച്ചു വന്ന വാഹനം നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടാവസ്ഥയിൽ പുഴയിലേക്ക് തെന്നി നിൽക്കുകയായിരുന്നു. നിറയെ ഗ്യാസ് ഉള്ളതിനാൽ വേണ്ടത്ര ജാഗ്രത പുലർത്തി. രാത്രി രണ്ടു മണിക്ക് മുമ്പായി കഞ്ചിക്കോട് നിന്നും ക്രയിൻ കൊണ്ടുവന്ന ശേഷമാണ് വാഹനം മാറ്റിയത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടം ഉണ്ടായ ഉടന്‍ പൊലീസും, അഗ്നിരക്ഷാ സേനയും, സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് കഞ്ചിക്കോട് നിന്നും ക്രെയിനുകള്‍ എത്തിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തി മാറ്റുകയായിരുന്നു ലോക്ക്‌ഡൗൺ പ്രമാണിച്ച് വാഹനങ്ങൾ കുറവായതിനാലും നാട്ടുകാരും പോലീസും സമയോചിതമായി ഇടപെട്ടതിനാലും വൻ അപകടമാണ് ഒഴിവായത്.










