കൺവേർഷൻ ചാർജ് സർക്കാർ വഹിക്കണം: സുമേഷ് അച്യുതൻ
ചിറ്റൂർ: ക്ഷീരസംഘങ്ങളിൽ നിന്നു സംഭരിക്കുന്ന പാലിന് 10 രൂപ കൺവേർഷൻ ചാർജ് ഈടാക്കുമെന്ന മിൽമയുടെ തീരുമാനം പിൻവലിക്കണമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. ചില ക്ഷീരസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാലിന്റെ അളവ് മിൽമ ‘ക്വാട്ട ‘ നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ‘ക്വാട്ടക്ക് ‘ അധികമെന്ന പേര് ചുമത്തി ലിറ്ററിന് അഞ്ചു രൂപയാണ് കുറച്ചിരുന്നത്. എന്നാൽ ജൂൺ ഒന്നു മുതൽ ഇതു 10 രൂപയാക്കുമെന്നാണ് പുതിയ ഉത്തരവ്.പാലിനെ പാൽപ്പൊടിയാക്കി രൂപപരിണാമം നടത്തുമ്പോൾ നഷ്ടമുണ്ടാകുന്നുവെന്ന വാദമാണ് മിൽമ ഉയർത്തുന്നത്. എന്നാൽ ഈ നഷ്ടം കർഷകരുടെ മേൽ ചുമത്തുന്നത് ദ്രോഹമാണ്. കർഷകരെ ദ്രോഹിക്കില്ലെന്ന സർക്കാർ വാക്കുകൾക്കു ആത്മാർത്ഥതയുണ്ടെങ്കിൽ പാൽപ്പൊടിയാക്കി മാറ്റുമ്പോൾ ഉണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കണമെന്നും ‘ക്വാട്ട’ സബ്രതായം എടുത്തു കളഞ്ഞ ക്ഷീര കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവന് പാലും മിൽമ സംഭരിക്കണമെന്നും അഡ്വ. സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.










