പാലക്കാട്
രാജ്യവ്യാപക പണിമുടക്ക് വൻ വിജയമാക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും 26ന് നടക്കുന്ന പണിമുടക്കിൽ ജില്ല നിശ്‌ചലമാകും.
പോസ്‌റ്ററുകളും ചുവരെഴുത്തുമായി പ്രചാരണം പുരോഗമിക്കുന്നു. ഒപ്പം പണിമുടക്കിന്റെ പ്രാധാന്യം പൊതുജനങ്ങൾക്കിടയിൽ എത്തിക്കാൻ വീടുകളിൽ ലഘുലേഖകളും നോട്ടീസും എത്തിച്ചു. വിവിധ കേന്ദ്ര, സംസ്ഥാന സർവീസ് സംഘടനകളും തൊഴിലാളിസംഘടനകളും ഓൺലൈനായും കോവിഡ്‌മാനദണ്ഡങ്ങൾ പാലിച്ചും കൺവൻഷനുകൾ നടത്തി വരുന്നു.
സർക്കാർ ജീവനക്കാരും അധ്യാപകരും നേരത്തേതന്നെ പണിമുടക്ക് നോട്ടീസ് നൽകി. കഞ്ചിക്കോട് വ്യവസായ മേഖലയിൽ സ്ഥാപനങ്ങളും പണിമുടക്ക് നോട്ടീസ് നൽകി.
ഗേറ്റ് മീറ്റിങ്ങും സ്‌ക്വാഡ് വർക്കും നടക്കുന്നു. 25ന് എല്ലാ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും.
സമരസർഗോത്സവത്തിന്റെ ഭാഗമായി തൊഴിലാളികൾ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിൽ വൈകിട്ട് ഏഴുമുതൽ കലാപരിപാടികൾ അവതരിപ്പിക്കും. 10 ദേശീയ സംഘടനകളും ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ, കേന്ദ്ര- സംസ്ഥാന ജീവനക്കാർ എന്നിവരുടേതുൾപ്പെടെയുള്ള സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും.
പ്രതിരോധനിർമാണ–-റെയിൽവേ–-തുറമുഖ–-ധനകാര്യമേഖലകളിലെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, കേന്ദ്രസർവീസ്– പൊതുമേഖലാജീവനക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7,500രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, വർഷം 200 തൊഴിൽദിനം വർധിപ്പിച്ച വേതനത്തിൽ