കർഷക പ്രതിഷേധം ഇന്ന്
പാലക്കാട് കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ “കിസാൻ സംഘർഷ് കോ –- ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി വ്യാഴാഴ്ച കേരള കർഷകസംഘം ജില്ലാ, ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും. രാവിലെ 10ന് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. തുടർന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് വില്ലേജ്കേന്ദ്രങ്ങളിൽ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്യും.