പാലക്കാട് താലൂക്കിൽ തെരുവ് നായ ശല്യം രൂക്ഷം. താലൂക്ക് വികസന സമിതിയിൽ തഹസീൽദാർ മുൻപാകെ പരാതിനൽകി പാലക്കാട് താലൂക്കിൽ തെരുവ് നായ്ക്കളുടെ വന്ധീകരണത്തിനായി ഓരോ വർഷവും പഞ്ചായത്തുകൾ 4ലക്ഷവും മുൻസിപ്പാലിറ്റികൾ 10 ലക്ഷവും ഫണ്ടുവെച്ച് വെറ്റിനറി വകുപ്പിന് കൈമാറിയിട്ടും അത് നടപ്പിലാക്കാത്തത്തിൽ കേരള കോൺഗ്രസ് (ജോസഫ്,)ജില്ലാ ജനറൽ സെക്രട്ടറിയും, പാലക്കാട് താലൂക്ക് വികസന സമിതി അംഗവുമായ കെ. ശിവരാജേഷ് തഹസീൽദാർ മുൻപാകെ വികസന സമിതി യോഗത്തിൽ പരാതിപ്പെട്ടു, വിരലിൽ എണ്ണാവുന്ന നായ്ക്കളെ പിടിക്കുകയും, അത് പിടിച്ച സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്ത് കൊണ്ടുവിടുകയും ചെയ്യുന്നു, ഇത് പിടിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിനെയോ, മെമ്പർമാരെയോ, അധികൃതരെയോ വിവരം അറിയിക്കുന്നില്ല, ജില്ലയിലെ സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികൾക്കും, മുതിർന്നവർക്കും, ബൈക്ക് തുടങ്ങി മറ്റ് വാഹനയാത്രക്കാർ ക്കും സംരക്ഷണം നൽകുന്നതിനായി അടിയന്തിരമായി പഞ്ചായത്ത് -മുൻസിപ്പൽ തലത്തിൽ ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപെടുത്തി, ഇതിന് ശ്വാശതപരിഹാരം കാണണമെന്നും, ശിവരാജേഷ് ആവശ്യപെട്ടു.ഐക്യകണ്ടേന എല്ലാവരും പരാതിയെ പിന്തുണച്ചു.