കോവിഡിലും ലോക്ഡൗണിലും വഴിയാധാരമായി വഴിയോരക്കച്ചവട മേഖല
പാലക്കാട് ∙ കോവിഡിലും ലോക്ഡൗണിലും വഴിയാധാരമായി വഴിയോരക്കച്ചവട മേഖല. ജീവിതമാർഗം നിലച്ച് ജില്ലയിലെ 25,000 വഴിയോരക്കച്ചവടക്കാരും ഇവരെ ആശ്രയിച്ചുള്ള കുടുംബങ്ങളും. ചെറുപ്പക്കാരും സ്ത്രീകളും വയോധികരുമെല്ലാം വഴിയോരക്കച്ചവട രംഗത്തുണ്ട്. ഒന്നാം തരംഗത്തിൽ നിന്നു കരകയറുന്നതിനിടെയാണു രണ്ടാം തരംഗ. മാസങ്ങളോളം അടച്ചിട്ടതോടെ വഴിയോരത്തെ കച്ചവട സംവിധാനങ്ങളും മറ്റും നശിക്കുകയോ ഉപയോഗിക്കാൻ പറ്റാത്തവിധം കേടാവുകയോ ചെയ്തു. സാധാരണക്കാരനുമായി നേരിട്ടു വ്യാപാരത്തിലേർപ്പെടുന്നവരാണു വഴിയോരക്കച്ചവടക്കാർ. പച്ചക്കറി മുതൽ പട്ടുസാരിവരെ വഴിയോരക്കച്ചവടക്കാരിൽ നിന്നു ലഭിക്കും. ലോക്ഡൗണിനു ശേഷം തുറന്നാലും കാലവർഷം തുടങ്ങുന്നതിനാൽ പ്രതിസന്ധി മാറാൻ ഇനിയും മാസങ്ങൾ വേണ്ടി വരുമെന്നു വഴിയോരക്കച്ചവടക്കാർ പറയുന്നു