പട്ടാമ്പി : ‘നിളയോരം ഇനി കലയോരം’ എന്ന ശീർഷകത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന എസ്എസ്എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവിന്റെ 28-ാമത് എഡിഷൻ സമാപിച്ചു. ഏഴ് സെക്ടറുകളിൽ നിന്നായി മുന്നൂറോളം പ്രതിഭകൾ സംബന്ധിച്ചു. വല്ലപ്പുഴ, പരുതൂർ, പട്ടാമ്പി എന്നീ സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അബ്ദുറഹ്മാൻ വല്ലപ്പുഴ കലാപ്രതിഭയായും ശുഹൈബ് കാരക്കാട് സർഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറി ജഅ്ഫർ മാസ്റ്റർ കോട്ടപ്പാടം ഫലപ്രഖ്യാപനം നടത്തി. അജ്മൽ ഹാദി ചൂരക്കോട് അധ്യക്ഷത വഹിച്ചു. അലി സഅദി വല്ലപ്പുഴ, ഉമർ ലത്തീഫി കള്ളാടിപ്പറ്റ, അലി ബാഖവി ചെറുകുടങ്ങാട്, വാപ്പു മുസ്‌ലിയാർ, ഹബീബുല്ല സഖാഫി പൊയിലൂർ, അഹ്‌മദ് ബദ്‌രി, അഷ്കർ അഹ്‌മദ് ചൂരക്കോട് എന്നിവർ സംബന്ധിച്ചു. അൻസറുദ്ദീൻ ഖുത്ബി അഹ്സനി സ്വാഗതവും ഷബീർ സഖാഫി നന്ദിയും പറഞ്ഞു.










