പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ അറസ്റ്റിലായത് 25 പേരാണെന്ന് പോലീസ്. ആകെ 26 പ്രതികളുള്ള കേസിൽ 279 സാക്ഷികൾ ഉണ്ട്. 2022 ഏപ്രിൽ 16നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പ്രധാന പ്രതികളിലൊരാളായ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ വിദേശത്തേക്ക് കടന്ന് സാഹചര്യത്തിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി ആരംഭിച്ചതായും പറഞ്ഞു.